
കാലടി: പാറപ്പുറം വൈ.എം.എ ലൈബ്രറിയിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. വായനശാലാ പ്രസിഡന്റ് പി. തമ്പാൻ അദ്ധ്യക്ഷനായി. സി.കെ.സലിം കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഇബ്രാഹിം ബാബു ക്ലാസ് നയിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം എസ്.എ.എം കമാൽ നിർവ്വഹിച്ചു. ലൈബ്രറി സെക്രട്ടറി അഖിൽ, രാജേഷ്, കെ.വി.അഭിജിത്ത് എന്നിവർ സംസാരിച്ചു.