
കോലഞ്ചേരി: കുന്നത്തുനാട്ടിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സ്കൂളുകളെയും അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആദരിച്ചു. കളക്ടർ ജാഫർ മാലിക്ക് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സിക്ക് കൂടുതൽ എപ്ലസ് നേടിയ സർക്കാർ സ്കൂളായ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി, എയ്ഡഡ് മേഖലയിലെ ബേത്ലേഹേം ഞാറള്ളൂർ, അൺ എയ്ഡഡ് മേഖലയിലെ ഗാർഡിയൻ ഏയ്ഞ്ചൽ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ എന്നിവ പുരസ്കാരം ഏറ്റുവാങ്ങി. ഹയർ സെക്കൻഡി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിന് പ്രതേക പുരസ്കാരവും ലഭിച്ചു. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ. പ്രകാശ്, ടി.പി. വർഗീസ്, സോണിയ മുരുകേശൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സിന്തൈറ്റ് എം.ഡി വിജു ജേക്കബ്, അജു ജേക്കബ്, ഏലിയാമ്മ ജേക്കബ്, കെ.എസ്. അരുൺകുമാർ, ബിനീഷ് പുല്ല്യാട്ടേൽ, എം.കെ. മനോജ് തുടങ്ങിയവർ സംസാരിച്ചു.