homeo

കൊച്ചി: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം മുതലായ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഹോമിയോപ്പതി പകർച്ചവ്യാധി വിദഗ്ദ്ധ സമിതി റീച്ചിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലയിലെ വിവിധ രോഗ ബാധിത പ്രദേശങ്ങളിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ യോഗം തീരുമാനിച്ചു. പ്രതിരോധ മരുന്ന് എല്ലാ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ലഭ്യമാക്കും. പ്രതിരോധ മരുന്ന് കഴിക്കുന്നതിനോടൊപ്പം തന്നെ മറ്റ് മുൻകരുതലുകളും കൈക്കൊള്ളേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.എസ്. ആശാറാണി അറിയിച്ചു. വിവരങ്ങൾക്ക്: 9496528045.