
മൂവാറ്റുപുഴ: പ്രവർത്തന മികവിൽവീണ്ടും ജില്ലയിൽ ഒന്നാമതായി മറാടി വനിത സഹകരണ സംഘം. എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച വനിതാ സഹകരണ സംഘമായി മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘത്തെ ഈ അന്താരാഷ്ട്ര സഹകരണ ദിനത്തിൽ തിരഞ്ഞെടുത്തു. സഹകാരികളുടേയും, ഭരണസമിതിയുടേയും, സംഘം ജീവനക്കാരുടേയും ആത്മാർത്ഥമായ സഹകരണവും ഒത്തൊരുമിച്ചുള്ള പ്രവർത്തങ്ങളുടെയും ഫലമാണ് തുടർച്ചയായ ഈ അംഗീകാരങ്ങൾ ലഭിച്ചതെന്ന് സംഘം പ്രസിഡന്റ് ലീല കുര്യൻ പറഞ്ഞു. 2022-ലെ സഹകരണ എക്സപോയിൽ പങ്കെടുത്ത് മികച്ച പ്രവർതത്തനം കാഴ്ച വച്ചതിനും അവാർഡ് ലഭിച്ചിരുന്നു. മികവിന്റെ അംഗീകാരം സഹകരികൾക്ക് സമർപ്പിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. എറണാകുളത്ത് നടന്ന ചടങ്ങിൽ മുൻ സഹകരണ മന്ത്രി എസ്.ശർമ്മയിൽ നിന്നും സംഘം പ്രസിഡന്റ് ലീലകുര്യനും, സെക്രട്ടറി പി.ആർ ശ്രീവിദ്യയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 2007-ൽ 75 അംഗങ്ങളും 10,000 രൂപ നിക്ഷേപവുംആയി തുടങ്ങിയ മാറാടി പഞ്ചായത്ത് വനിത സഹകരണസംഘം 15വർഷത്തെ പ്രവർത്തനത്തിനിടയിൽ കരസ്ഥമാക്കിയ നേട്ടങ്ങൾ നിരവധിയാണ്. വനിതകളുടെ സഹകരണ സ്ഥാപനം എന്നനിലയിൽ സ്ത്രീകളുടെ ഉന്നമനത്തിനുള്ള പദ്ധതികൾക്ക് ഉൗന്നൽ നൽകുന്നു. സംഘംപ്രവർത്തന പരിധിയിൽവരുന്ന മാറാടി ഗ്രാമപഞ്ചായത്തിലെകുടുംബശ്രീ, സി.ഡി.എസ്, എ.ഡി.എസ് യൂണിറ്റുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ . സംഘം ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയെടുത്ത വലിയ സ്വാധീനത്തിന്റെഫലമായി വിവിധ നിക്ഷേപ സ്‌കീമുകൾക്ക് രൂപം നൽകി. സ്ഥിരനിക്ഷേപം, സേവിംഗ്‌സ് ബാങ്ക് നിക്ഷേപം, ജൂനിയർഎസ്.ബി, ഡെയിലിഡെപ്പോസിറ്റ്‌സ്‌കീം എന്നിവയാണ് പ്രധാന നിക്ഷേപപദ്ധതികൾ . വിവിധ നിക്ഷേപപദ്ധതികളിലായി സംഘത്തിനു ഇതുവരെ 4.85കോടി രൂപ നിക്ഷേപമുണ്ട്. 5000/- രൂപ മുതൽ 1,00,000/- വരെ വായ്പയും കൊടുക്കുന്നുണ്ട്. 3 കോടി രൂപ വായ്പയായി നല്കിയിട്ടുണ്ട്. കുടുംബശ്രീക്ക്കീഴിൽതുടങ്ങിയിരി