
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ 14-ാം വാർഡിൽ പള്ളിമുകൾ പ്രദേശത്ത് പ്രഭാത് റസിഡൻഷ്യൽ സ്‌കൂൾ പരിസരത്തും സ്വകാര്യവ്യക്തികളുടെ സ്ഥലത്തും കഴിഞ്ഞദിവസം അർദ്ധരാത്രി സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളി. നാട്ടുകാരും സ്‌കൂൾ മാനേജ്‌മെന്റും അമ്പലമേട് പൊലീസിൽ പരാതിനൽകി. പൊലീസിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.