file

കൊച്ചി: ജില്ലയിലെ സർക്കാ‌ർ ഓഫീസുകളിലെ കെട്ടിക്കിടന്ന 24,225 ഫയലുകൾ ഇന്നലെ വെളിച്ചം കണ്ടു. 16000 ഫയലുകൾ ലക്ഷ്യമിട്ടായിരുന്നു അവധിദിന യജ്ഞം. റവന്യൂ വകുപ്പിൽ മാത്രം 8911 ഫയലുകൾ തീർപ്പാക്കി. ഇതിൽ 3890 ഫയലുകളും കളക്ടറേറ്റിലേതാണ്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ 7525 ഫയലുകൾ തീർപ്പായി. 19 വർഷം മുമ്പ് കൈയേറിയ സർക്കാർ പുറമ്പോക്ക് കോതമംഗലത്ത് സർക്കാർ അധീനതയിലെത്തി. കടവൂർ വില്ലേജിലെ ആറേ മുക്കാൽ സെന്റാണ് സർക്കാർ തിരിച്ചുപിടിച്ചത്. സ്വകാര്യ വ്യക്തി 2003 മുതൽ കൈയേറി വച്ചിരുന്ന ഭൂമിയാണ് ഇത്. സ്ഥലം തിരിച്ചു പിടിക്കുകയും മരങ്ങൾ മുറിച്ചതിന് 47,000 രൂപ ഈടാക്കുകയും ചെയ്തു. ഫയൽ തീർപ്പാക്കൽ ദിവസം എന്നതിലുപരിയായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തുന്ന ഫയൽ അദാലത്തിന് മുന്നോടിയായ പ്രവർത്തനങ്ങളായിരുന്നു ഇന്നലെ പെരുമ്പാവൂർ നഗരസഭയിൽ.

ഓഫീസുകൾ, തീ‌ർപ്പാക്കിയ ഫയലുകൾ

കണയന്നൂർ - 1050

കൊച്ചി - 727

കുന്നത്തുനാട് - 900

ആലുവ -362

പറവൂർ - 260

മൂവാറ്രുപുഴ - 314

കോതമംഗലം - 474

കളക്ടറേറ്റ് ഭൂപരിഷ്കരണ വിഭാഗം- 1072

ഭരണനിർവഹണ വിഭാഗം- 1050

ഫോർട്ട് കൊച്ചി ആർ.‌ഡി.ഒ- 555

മൂവാറ്റുപുഴ ആർ.ഡി.ഒ- 312

കൊച്ചി കോർപറേഷൻ- 365

ആലുവ നഗരസഭ- 30

ആലങ്ങാട് വില്ലേജ്- 200

ആലങ്ങാട് ഗ്രാമപഞ്ചായത്ത്- 117

മൂവാറ്റുപുഴ നഗരസഭ- 53