മരട്: സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനം പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.കെ.ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ.എൻ.സുഗതൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു പോൾ , കെ.കെ.അഷ്റഫ്, കമലാ സദാനന്ദൻ, എം.ടി.നിക്സൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ.ഗോപി, ദിഷാ പ്രതാപൻ എന്നിവർ പ്രസംഗിച്ചു. ചിത്രകാരൻ കെ.ആർ.ഷാജിയെ സമ്മേളനത്തിൽ ആദരിച്ചു. തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായി എ.കെ.സജീവനെയും അസിസ്റ്റന്റ് സെക്രട്ടറിയായി അഡ്വ.പി.വി.പ്രകാശനെയും തിരഞ്ഞെടുത്തു.