
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിലെ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിന് ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിലെ ഫാ. ഡോ. തോമസ് വർഗീസ് കൊടി ഉയർത്തി. ഇന്ന് രാവിലെ 7ന് വി. കുർബാന, വൈകിട്ട് 5.30ന് ഏഴാം മർത്തോമ്മയുടെ കബറിങ്കലേക്കുള്ള തീർത്ഥയാത്രക്ക് സ്വീകരണം, 6ന് സന്ധ്യാ പ്രാർത്ഥന, 6.30ന് ഏഴാം മർത്തോമ്മയുടെ അനുസ്മരണവും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും. 10ന് രാവിലെ 6.15നും, 8.30നും കുർബാന, കോട്ടൂർ പള്ളിയിൽ വൈകിട്ട് 6ന് സന്ധ്യാ നമസ്‌കാരം, 7.30 ന് പ്രദക്ഷിണം, 12ന് 9.30 ന് മൂന്നിന്മേൽ കുർബ്ബാന, വിദ്യാഭ്യാസ അവാർഡ് വിതരണം, 12ന് പ്രദക്ഷിണം.