തൃക്കാക്കര: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലെ സംഘർഷത്തിനിടെ തടയാനെത്തിയ രണ്ടുപേർക്ക് കുത്തേറ്റു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ തുതിയൂർ ടിവി സെന്ററിന് സമീപമായിരുന്നു സംഭവം. കാക്കനാട് സ്വദേശികളായ വിനോദ്, റിജോ എന്നിവർക്കാണ് കുത്തേറ്റത്.
കീ ചെയിനിലെ മൂർച്ചയുള്ള ആയുധംകൊണ്ട് കുത്തുകയായിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നാലുപേർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.