
മരട്: തെരുവ് നായയുടെ ആക്രമണത്തിൽ നെട്ടൂരിൽ നാലുപേർക്കും ആടിനും കടിയേറ്റു. 27-ാം ഡിവിഷനിൽ നെട്ടൂർ ചാവുരുത്തി പറമ്പിൽ ഷഫീദ (29), 28-ാം ഡിവിഷനിൽ താനപറമ്പിൽ സീനത്ത് (47), നെട്ടൂർ ധന്യ ജംഗ്ഷനുസമീപം നാസിം, ഇറച്ചിക്കട തൊഴിലാളി ആൽബിൻ എന്നിവർക്കാണ് കടിയേറ്റത്.
ശനിയാഴ്‌ചയായിരുന്നു സംഭവം. 27-ാം ഡിവിഷനിൽ കിളിപറമ്പിൽ നസീമയുടെ ആടിനും കടിയേറ്റു. രണ്ടുപേർ തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല.