
ആലുവ: എസ്. എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എ പ്ളസ് നേടിയ എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാംഗങ്ങളായ അമൃത സുനിൽ, പി.എസ്. നമിത, കെ.കെ. അർച്ചന, ആർദ്ര സുനിൽ, സി.എസ്. സിദ്ധാർത്ഥ് എന്നിവരെയും ബി. കോം (മാർക്കറ്റിംഗ്) പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ കെ.എസ്. മാളവികയെയും ആലുവ ശ്രീനാരായണ ക്ളബ് ആദരിച്ചു.
ശ്രീനാരായണ ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉപഹാര വിതരണം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ക്ളബ് എടയപ്പുറം ശാഖ സെക്രട്ടറി സി.എസ്. സജീവൻ, എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ, എം.പി. നാരായണൻകുട്ടി, കെ.ആർ. അജിത്ത്, ഷാജി പട്ടരിപ്പുറം, വിജയൻ ഞാറ്റുവീട്ടിൽ, പി.ജി. വേണു, ജയകുമാർ, സി.എസ്. ഷാജി, സുനിൽ വടാരത്ത്, പത്മിനി സുശീലൻ, ഷീബ സജീവൻ, ഗീത നാരായണൻകുട്ടി, സിന്ധു ഷാജി എന്നിവർ സംസാരിച്ചു.