കോതമംഗലം: കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം നാളെ വിവിധ ചടങ്ങുകളോടെ നടക്കും. ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി രാജൻ നമ്പൂതിരിയുടെ സഹകാർമ്മകത്വത്തിലും ചടങ്ങുകൾ നടക്കും. ഗണപതി ഹോമം, കലശം, സർപ്പത്തിന് നൂറും പാലും മറ്റു ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം പ്രസാദ ഊട്ടോടെ ചടങ്ങുകൾ സമാപിക്കും. ചടങ്ങിലേക്ക് മുഴുവൻ ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി സി.പി.മനോജ് അറിയിച്ചു.