തൃപ്പൂണിത്തുറ: ഏരൂർ സൗത്ത് 2435 എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ 18 പുരുഷ- വനിതാ മൈക്രോഫിനാൻസ് യൂണിറ്റുകളുടെ കൂട്ടായ്മ നടത്തി. എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ കൂട്ടായ്മയുടെ ഉദ്ഘാടന കർമം നിർവഹിച്ചു. മൈക്രോഫിനാൻസിന്റെ പ്രസക്തിയേയും പ്രവർത്തനങ്ങളെയും കുറിച്ച് മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ ഗീതാ ദിനേശൻ സംസാരിച്ചു. 'കുടുംബ ബന്ധങ്ങൾ ഗുരു ദേവന്റെ കാഴ്ചപ്പാടിൽ' എന്ന വിഷയത്തിൽ എറണാകുളം വെൽനസ് ഹോസ്പിറ്റൽ സൈക്കോളജിസ്റ്റ് അനൂപ് വൈക്കം ക്ളാസ്സെടുത്തു. ശാഖാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.കെ.പ്രസാദ്, ഏരൂർ ശ്രീധർമ്മ കൽപ്പദ്രുമയോഗം പ്രസിഡന്റ് കെ.ആർ.ജോഷി, ശാഖാ വൈസ് പ്രസിഡന്റ് യു.എസ്.ശ്രീജിത്ത്, യൂണിയൻ കമ്മിറ്റി മെമ്പർ എം.ആർ.സത്യൻ, വിവിധ കുടുംബ യൂണിറ്റ് ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.