p-rajeev

കളമശേരി: 10 കോടി രൂപ ചെലവഴിച്ച് കുസാറ്റ് ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഷാലിമാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരള പ്രീമിയർ ലീഗ് 2022 ലെ ചാമ്പ്യൻമാരായ ഗോൾഡൻ ത്രെഡ് ഫുട്ബാൾ ക്ലബ്ബിന്റെ സി.ഇ.ഒ നൗഷാദിന് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിബന്ധനകൾക്ക് വിധേയമായി പൊതുജനങ്ങൾക്കും ഈ ഗ്രൗണ്ട് പ്രയോജനപ്പെടുത്താം. ഹസ്സൻ മണ്ണോപ്പിള്ളി, ആന്റണി ജോൺ, ടി.എ ജാഫർ, കെ.ടി മനോജ്, റഫീഖ് മരക്കാർ, സലീം പതുവന, പി.എം.എ ഷരീഫ്, കെ.എം.അഷറഫ്, സി.എസ്.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.