
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ ഞാറ്റുവേല ചന്തയും സബ്‌സിഡി നിരക്കിൽ പച്ചക്കറിത്തൈകളുടെ വില്പനയും ആരംഭിച്ചു. നടക്കാവ് വലിയകുളം സസ്യ എക്കോഷോപ്പിൽ നാളെ (6) വരെ സംഘടിപ്പിച്ചിരിക്കുന്ന മേളയിൽ വിവിധയിനം വിത്തുകൾ, ഫലവൃക്ഷത്തൈകൾ, അലങ്കാര ചെടികൾ എന്നിവയോടൊപ്പം കൃഷി ഉപകരണങ്ങൾ, വളങ്ങൾ, ജീവാണു കീടനാശിനികൾ, കൃഷി സംരക്ഷണ ഉപാധികൾ, ഉത്പന്നങ്ങൾ എന്നിവ ലഭിക്കും. കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും അവ സബ്‌സിഡി നിരക്കിൽ ലഭിക്കുന്നതിനു അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവഹിച്ചു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ.ഗോപി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ നാരായണൻ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു ബി.നായർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ടി.കെ.ജയചന്ദ്രൻ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി പ്രസാദ്, ക്യഷി ഓഫീസർ എം.എൻ സുധീർ, അസി. കൃഷി ഓഫീസർ പി.എസ് സലിമോൻ, സസ്യജൈവ കർഷകക്കൂട്ടായ്മ സെക്രട്ടറി കെ.ആർ.മോഹനൻ, കേരഗ്രാമം കൺവീനർ ടി.കെ.ബാബു, ഉദയംപേരൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ മോഹൻകുമാർ, എ.ഡി.സി അംഗം എം.എൻ.സോമരാജൻ കാർഷിക കർമസേന ഭാരവാഹികളായ വിമൽ വർഗീസ്, കെ.കെ സുധീർ എന്നിവരും പങ്കെടുത്തു.