കളമശേരി: ഏലൂർ നഗരസഭയിലെ 31-ാം വാർഡിൽ ഹെൽത്ത് സെന്ററിന് സമീപമുള്ള തോട് ഡി.വൈ.എഫ്.ഐ. ഏലൂർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മേഖലാ സെക്രട്ടറി മെബിൻ ആന്റണി, പ്രസിഡന്റ് അനൂജ രഞ്ജിത്, കമ്മിറ്റി അംഗങ്ങളായ അജീഷ്,ജോർജ് പി.ജോസഫ്, അനന്തു ഉണ്ണിക്കൃഷ്ണൻ, വിപിൻ ടി.എസ്, അരുണിമ , അമൃത, ദീപക്, ജെയിൻ സജീവൻ, ആദർശ് എന്നിവർ നേതൃത്വം നൽകി.