കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ വായന പക്ഷാചരണത്തോടനുബന്ധിച്ച് നടന്ന വി.സാംബശിവൻ അനുസ്മരണത്തിൽ പി.എസ്.അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തി. ഏലൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. രാജേഷ്, മേഖലാ സമിതി കൺവീനർ കൂടൽ ശോഭൻ, വായനശാല പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ, സെക്രട്ടറി കെ.എച്ച്.സുരേഷ്, ട്രഷറർ നന്ദകുമാർ, ബി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.