
കുറുപ്പംപടി : എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി രായമംഗലം ഗ്രാമപഞ്ചായത്തിൽ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിച്ചു. ഹെൽപ്പ് ഡെസ്ക് പ്രവർത്തനത്തിന്റെ ഉദ്‌ഘാടനവും വെബ്സൈറ്റ് പരിചയപ്പെടുത്തലും പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവ്വഹിച്ചു.
പദ്ധതിക്കായി പുറത്തിറക്കിയ കൈപ്പുസ്തകം കൈമാറി. പദ്ധതിയുടെ വിശദാംശങ്ങൾ രായമംഗലം പഞ്ചായത്തിലെ ഇന്റേൺ ഗോകുൽ.ജി. കർത്ത വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുരിയാക്കോസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ബിജു ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത അനിൽകുമാർ, അംഗങ്ങളായ സജി പടയാട്ടിൽ, കുര്യൻ പോൾ,ലിജു അനസ്, എസ്. സുബിൻ, ടിൻസി ബാബു,മിനി നാരായണൻകുട്ടി, ഉഷാദേവി, ബിജി പ്രകാശ് , രായമംഗലം പഞ്ചായത്ത് സെക്രട്ടറി സുധീർ.ബി, ജൂനിയർ സൂപ്രണ്ട് ലാല.ടി.കൃഷ്ണ, അസിസ്റ്റന്റ് എൻജിനിയർ വിനോദ്, സീനിയർ ക്ലർക്ക് സൗമ്യ എന്നിവർ പങ്കെടുത്തു