
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖ സംഘടിപ്പിച്ച സി.എ ദിനാഘോഷവും വാരാഘോഷങ്ങളും ജസ്റ്റിസ്.പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. 50 വർഷത്തെ സേവനം പൂർത്തിയാക്കിയ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ചടങ്ങിൽ ആദരിച്ചു. ബ്രാഞ്ച് ചെയർമാൻ കെ.വി.ജോസ്, സെക്രട്ടറി സലിം അബ്ദുൾ റഷീദ്, ബാബു എബ്രഹാം കള്ളിവയലിൽ, ജോമോൻ കെ.ജോർജ് എന്നിവർ സംസാരിച്ചു.
റോട്ടറി ക്ലബുകളുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്.രാജ്‌മോഹൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.