മുവാറ്റുപുഴ: ഇലാഹിയ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഗ്രാസ്റൂട്ട് ഫുട്ബാൾ കോച്ചിംഗ് സെന്ററിലേക്ക് നടത്തിയ സെലക്ഷൻ ട്രെയലിൽ നിരവധി കുട്ടികൾ പങ്കെടുത്തു. 5 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി നടത്തിയ സെലക്ഷനിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രാസ് റൂട്ട് കോച്ചുകൾ നേതൃത്വം നൽകി. കോച്ചിംഗ് ക്യാമ്പ് ജൂലായ് മാസം മുതൽ ആരംഭിക്കുന്നതാണ്. സെലക്ഷൻ പരിശീലന ക്യാമ്പിൽ ഇലഹിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എം. അസീസ് മാനേജർ, എം. അബ്ദുൽ ഖാദർ , സ്കൂൾ സുപ്രണ്ട് രമേശ് കെ.സി. എന്നിവർ പങ്കെടുത്തു. കൊച്ച് അരുൺ, ലീഡ് കൊച്ച് പുഷ്പൻഎന്നിവർ പരിശീലനം നേതൃത്വം നൽകി.