ptz

കോലഞ്ചേരി: സംസ്ഥാന സർക്കാരിന്റെ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി പുത്തൻകുരിശ് പഞ്ചായത്തിൽ സംരംഭകർക്കായി തുടങ്ങിയ ഹെൽപ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ, സെക്രട്ടറി പി.എൻ. പ്രസാദ്, അസിസ്​റ്റന്റ് സെക്രട്ടറി ബിജു ബേബി, പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. നവാസ്, ഷാനിഫ ബാബു, സജിത പ്രദീപ്, സുബിമോൾ, ഷാജി ജോർജ്,സി.ജി. നിഷാദ്, അജിത ഉണ്ണിക്കൃഷ്ണൻ, എൽസി പൗലോസ്, സി.ഡി.എസ്. ചെയർപേഴ്‌സൺ പ്രേമലത, വ്യവസായ വകുപ്പ് ഇന്റേൺ റോഷ്‌ന തുടങ്ങിയവർ സംസാരിച്ചു.