
മൂവാറ്റുപുഴ: ഒരു വർഷം നീളുന്ന വായനാപരിപാടിയുടെ ഭാഗമായി പായിപ്ര ഗവ.യുപി സ്കൂളിൽ മാനാറി ഭാവന ലൈബ്രറിയുടെ സഹകരണത്തോടെ ‘എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി നിർവഹിച്ചു. വാർഡ് അംഗം ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
ഓരോ മാസവും ഭാവന ലൈബ്രറി പുസ്തകങ്ങൾ സ്കൂളിലെത്തിക്കും. കുട്ടികൾ വായന കുറിപ്പുകൾ എഴുതി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കും. ഓരോ മാസവും ആദ്യ മൂന്ന് മികച്ച രചനകൾക്ക് കാഷ് അവാർഡ് നൽകും. പദ്ധതിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ വായന പരിപാടികൾ നടന്നു. ലൈബ്രറി പ്രസിഡന്റ് രാജ് മോഹനൻ, സെക്രട്ടറി പി. എം.ഷമീർ, കമ്മിറ്റി അംഗം മോഹനൻ കുന്നത്ത്, പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ, മാതൃസംഗം ചെയർപേഴ്സൺ ഷെമീന ഷഫീഖ്, ഷീജ അയ്യൂബ്, എച്ച്.എം. ഇൻചാർജ് കെ.എം.നൗഫൽ, എ. സലീന, അജിത രാജ് എന്നിവർ സംസാരിച്ചു.