
കോലഞ്ചേരി: സഹകരണ വകുപ്പ് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച കാർഷിക വികസന ബാങ്കിനുള്ള രണ്ടാം സ്ഥാനം കുന്നത്തുനാട് കാർഷിക ഗ്രാമവികസന ബാങ്കിന് ലഭിച്ചു. 15 പഞ്ചായത്തും ഒരു മുൻസിപ്പാലിറ്റിയും ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്നതാണ്. മുൻ സഹകരണ വകുപ്പ് മന്ത്രി എസ്. ശർമ്മയിൽ നിന്ന് ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി. എൽദോ, ഡയറക്ടർ ബോർഡ് അംഗം എം.കെ. വർഗീസ്, സെക്രട്ടറി കെ. ബിനു, വി.എം. അബൂബക്കർ ,റീജിണൽ മാനേജർ ശ്രീദേവി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.