കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയുടെ സാഹിത്യ ആസ്വാദന കൂട്ടായ്മയിൽ മഹാഭാരതം ഒരു പുനർവായന എന്ന വിഷയത്തിൽ ചർച്ച നടത്തി. സി.പി. രഘുനാഥ് വിഷയാവതരണം നടത്തി. ടി.പി. സാജു, തോമസ് പൊക്കാമറ്റം, രാധാകൃഷ്ണമേനോൻ, വൈകുണ്ഠദാസ്, കെ.ബി.വിജയൻ, ശ്രീരേഘ രാജീവ്, അമൃത മുരളി, അഡ്വ. ധനൂജ തുടങ്ങിയവർ സംസാരിച്ചു.