അങ്കമാലി : കേരള സർക്കാരിന്റെ എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായി മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ ചെറുകിട സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ലൈജോ ആന്റു അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.ഒ. കുര്യാച്ചൻ, ജെസ്റ്റി ദേവസ്സിക്കുട്ടി, അംഗങ്ങളായ പി വി മോഹനൻ, പോൾ പി. ജോസഫ്, കെ.എസ് മൈക്കിൾ, കെ.വി. ബിബിഷ് അസിസ്റ്റന്റ് സെക്രട്ടറി ഷീല ടി.പി. എന്നിവർ പ്രസംഗിച്ചു.