കാലടി: കിഴക്കേ ദേശം എ. കെ.ജി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വീട്ടുമുറ്റം സാംസ്കാരിക വേദികളാക്കുന്നതിന്റെ ഭാഗമായി ഗാന്ധിപുരത്ത് പുസ്തക ചർച്ച നടത്തി. ആലുവാ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.സി. വത്സല ഉദ്ഘാടനം ചെയ്തു. ദേശത്തിന്റെ യുവ എഴുത്തുകാരി ലളിതാംബിക സുരേഷ് എഴുതിയ പുതിയ പുസ്തകമായ പട്ടാളം പരമു എന്ന ഹാസ്യ നോവൽ ചർച്ച ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. ആർ. ഭാസ്കർ പിള്ള അദ്ധ്യക്ഷനായി. ജീജാ ഭാസ്കരൻ, ജയാ മോഹനൻ, സിറാജ്, എൻ .പരമേശ്വരൻ, ടി. ആർ. പ്രമോദ് എന്നിവർ സംസാരിച്ചു.