പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ പഞ്ചദിനക്യാമ്പ് റേഡിയോ ജോക്കി ടി.ആർ. ശരത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. കെ.ആർ.സീജ, ക്യാമ്പ് കോഡിനേറ്റർ ഡോ. എ.ബി. ലയ, വിദ്യാർത്ഥി കോഡിനേറ്റർ കെ.വി. അലേഖ തുടങ്ങിയവർ സംസാരിച്ചു. ജീവിതരുചികൾ എന്ന പേരിൽ വ്യക്തിത്വവികസന ശിൽപശാല, പാലിയേറ്റീവ് കെയർ പ്രവർത്തകർക്ക് നൽകുന്നതിന് കാരുണ്യക്കുട എന്ന പേരിൽ നീഡിൽവർക്ക്, ശീലക്കുട നിർമ്മാണം എന്നിവ ക്യാമ്പിന്റെ ആദ്യദിവസമുണ്ടായി.