പെരുമ്പാവൂർ: കുന്നക്കുരുടി ഗവ. യു.പി.സ്‌കൂളിൽ ഞാറ്റുവേല പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം മഴുവന്നൂർ പഞ്ചായത്ത് അംഗം ഷൈനി റെജി നിർവഹിച്ചു. ഹെഡ്മാസ്റ്റർ റോബി കെ.ജോൺ, പി.ടി.എ പ്രസിഡന്റ് എം.എസ്. ദിലീപ് എന്നിവർ പങ്കെടുത്തു. പാവൽ, പടവലം, തക്കാളി, ചീര തുടങ്ങി പത്തോളം ഇനം പച്ചക്കറിത്തൈകൾ നട്ടത്. പൂർണമായും ജൈവ കൃഷിയാണ് അടുക്കളത്തോട്ടം പദ്ധതി ലക്ഷ്യമിടുന്നത്.