dis

കാലടി: കനത്ത കാറ്റിൽ വീടിന് മുകളിൽ തേക്ക് മരം മറിഞ്ഞ് വീടിന് ചെറിയ കേടുപാടുകൾ . അയ്യമ്പുഴ പഞ്ചായത്തിലെ എട്ടാം വാർഡിലെ ഇടപ്പുളവൻ ലില്ലിയുടെ വീടിന് മുകളിലേക്കാണ് തേക്ക് മരം മറിഞ്ഞത്. ലില്ലിയുടെ അയൽവാസിയായ കൊളാട്ടുകുടി ജോസിന്റെ പറമ്പിൽ നിന്ന തേക്കുമരമാണ് മറിഞ്ഞ് വീണത്. കേടുപാടുകൾ പറ്റിയിട്ടുണ്ട്. ലില്ലിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ എത്തിയത്.