മൂവാറ്റുപുഴ :ഫയൽതീർപ്പാക്കൽയജ്ഞത്തിന്റെ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ 314 ഫയലുകൾ തീർപ്പാക്കി. 265 ഫയലുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. എങ്കിലും 314 എണ്ണം തീർപ്പാക്കുകയായിരുന്നു. റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട ഫയലുകളാണ് താലൂക്കിൽ കൂടുതലായി പൂർത്തിയാക്കിയത്. കൂടാതെ ബിൽഡിംഗ് ടാക്സ്, സർവേ, പോക്കുവരവ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി കെട്ടിക്കിടന്ന 314 ഫയലുകൾ തഹസിൽദാർ കെ .എസ് . സതീശന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.
ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 9.15 ഓടെ ഉദ്യോഗസ്ഥരെല്ലാം ഓഫീസിലെത്തി. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി 10 മുതൽ 20 വർഷങ്ങൾ പഴക്കമുള്ളത് മുതൽ ആഴ്ചകൾക്ക് മുമ്പ് അപേക്ഷിച്ചവ വരെ തീർപ്പാക്കിയിട്ടുണ്ട്.മൂവാറ്റുപുഴ നഗരസഭയിൽ 53 ഫയലുകൾ തീർപ്പാക്കി. 88 ഫയലുകളാണ് ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി തീർപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്. മൂന്നു വർഷത്തിലധികം പഴക്കമുള്ള 31 ഫയലുകൾ പൂർത്തിയാക്കിവയിൽ ഉൾുപ്പെടും. ഒരു വർഷത്തിൽ താഴെ പഴക്കമുള്ള 22 ഫയലുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി നഗരസഭയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും രാവിലെ പത്തിന് മുമ്പായി ഓഫീസിൽ ഹാജരായിരുന്നു