പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ പാലായിക്കുന്ന് പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 31 വിദ്യാർത്ഥികളെ ട്വന്റി20 പാലായിക്കുന്നു വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു . ജില്ലാപഞ്ചായത്ത് അംഗം പി.എം. നാസർ ഉദ്ഘാടനം ചെയ്തു. വെങ്ങോല പഞ്ചായത്ത് അംഗം പി.എം. ആതിരയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജ്‌ന നസീർ , അശ്വതി രതീഷ് ,വെങ്ങോല പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.എം. ജോയ് , ഡോ. പി .ജി. രഞ്ജിത്ത് ,സന്തോഷ് വർഗീസ് എന്നിവർ പ്രസംഗിച്ചു.