photo
എം. കെ. കൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു

വൈപ്പിൻ: മുൻമന്ത്രിയും സി.പി.എം നേതാവുമായിരുന്ന എം.കെ. കൃഷ്ണന്റെ പേരിലുള്ള സ്മാരകട്രസ്റ്റ് വീട് നിർമിച്ചുനൽകി. താക്കോൽദാനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പുളിത്തറ ബാബുവിനാണ് വീട് നിർമ്മിച്ചുനൽകിയത്. എടവനക്കാട് എസ്.എൻ സംഘം ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.കെ. വിജയകുമാർ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പി.കെ.എസ് നൽകിയ ഉപഹാര വിതരണവും മന്ത്രി നിർവഹിച്ചു.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, സി.പി.എം ഏരിയാ സെക്രട്ടറി എ.പി. പ്രിനിൽ, ട്രസ്റ്റ് സെക്രട്ടറി എം.കെ. ശിവരാജൻ, കെ.യു. ജീവൻമിത്ര, എൻ.എ. രാജു, ഡോ. എം.കെ. സുദർശനൻ, കെ.കെ. ബാബു എന്നിവർ സംസാരിച്ചു.