okk

പെരുമ്പാവൂർ: അന്താരാഷ്‌ട്ര സഹകരണദിനത്തോടനുബന്ധിച്ച് ഒക്കൽ സർവീസ് സഹകരണബാങ്ക് കുട്ടികൾക്കായി കരിയർ ഗൈഡൻസും മോട്ടിവേഷൻക്ലാസും സംഘടിപ്പിച്ചു. ബാങ്കിലെ അംഗങ്ങളുടെ കുട്ടികകളിൽ കഴിഞ്ഞ അദ്ധ്യയനവർഷം ഫുൾ എപ്ലസ് നേടിയവർക്ക് വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ അഡ്വ.പുഷ്പദാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി മോഹനൻ അദ്ധ്യക്ഷനായി. ഭരണസമിതി അംഗവും റിട്ട.ജോയിന്റ് രജിസ്ട്രാറുമായ പി.ബി ഉണ്ണിക്കൃഷ്ണൻ സഹകരണസന്ദേശം നൽകി.

ഡോ.എസ്.രാജുകൃഷ്ണൻ (മുൻ ഡപ്യൂട്ടി ഡയറക്ടർ, കൊളീജിയേറ്റ് എഡ്യൂക്കേഷൻ), ഡോ.സജിത്ത് എസ്.ശശി (മൈൻഡ് ട്രെയിനർ, അസി.പ്രൊഫസർ എസ്.എൻ. കോളേജ്, വർക്കല) എന്നിവർ ക്ലാസെടുത്തു. ഭരണസമിതി അംഗങ്ങളായ കെ.ഡി. ഷാജി, ടി.പി.ഷിബു, ഗൗരിശങ്കർ, ജോളിസാബു, ലാലി സൈഗാൾ, ജിനീഷ് പി.എം., കെ.ഡി.പീയൂസ്, സെക്രട്ടറി ടി.എസ് അഞ്ജു, സ്‌കൂൾ മാനേജർ ടി.ടി.സാബു, വൈസ് പ്രസിഡന്റ് കെ.പി.ലാലു എന്നിവർ സംസാരിച്ചു.