പറവൂർ: പറവൂർ നഗരസഭാ ഇരുപത്തിയൊന്നാം വാർഡ് കൗൺസിലർ സജി നമ്പിയത്തിന്റെ നേതൃത്വത്തിൽ ശലഭം എ.ഡി.എസിന്റെ സഹകരണത്തോടെ സമാഹരിച്ച 500 പുസ്തകങ്ങൾ പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിക്ക് കൈമാറി. സജി നമ്പിയത്ത് പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ബിന്ദുവിനെ കൈമാറി. അദ്ധ്യാപകൻ സജിത്ത്, സി.ഡി.എസ്, കുടുംബശ്രീ പ്രവർത്തകരായ സരിത, ബീന കെ. നായർ, സുചിത്ര, സന്ധ്യ, സുമ എന്നിവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി വാർഡിൽ നിന്ന് വ്യക്തികളിൽ നിന്നുമാണ് പുസ്തകം സമാഹരിച്ചത്.