കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വായനപക്ഷാചരണത്തിന്റെ ഭാഗമായി ചിറവക്കാട് ഉദയം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ നാടാകെ വായനക്കൂട്ടം പരിപാടി നടത്തി. മലബാർ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് കെ. ദാമോദരനനെ അനുസ്മരിച്ചു. ഇൻഫർമേഷൻ സെക്യൂരി​റ്റി വിദഗ്ധൻ തോമസ് കുര്യൻ അമ്പാട്ട് കുട്ടികളുമായി സംവദിച്ചു. ക്ലബ്ബ് പ്രസിഡന്റ് രജി ജേക്കബ്, സെക്രട്ടറി എം.ആർ. ജയൻ, രക്ഷാധികാരി കെ.സി. ജോയ്, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ് തുടങ്ങിയവർ സംസാരിച്ചു