
ആലുവ: വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയിൽ ചേർന്നവർക്ക് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ അംഗത്വം നൽകി. പാർട്ടി ഉന്നതാധികാര സമിതി അംഗവും ആലുവ നിയോജകമണ്ഡലം പ്രസിഡന്റുമായ പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോഷി കെ. പോൾ, സൈബു മടക്കാലി, ആർ. ദിനേശ്, സിബി ജോർജ്, സി.ഡി. ജോൺസൺ, ലിജോ ജോയി എന്നിവർ പ്രസംഗിച്ചു.