വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ചെറായി രാമവർമ്മ ഐ. എച്ച്. ഡി. പി. കോളനി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡും കലുങ്കും കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നാടിനു സമർപ്പിച്ചു.
റോഡിനും കലുങ്കിനുമായി ത്രിതല പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടിൽ നിന്ന് 38 ലക്ഷം രൂപയാണ് ചെലവാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി ഗ്രാമ പഞ്ചായത്ത് അസി. എൻജിനിയർ പി. ബി. സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. കെ. ജയൻ, ഗ്രാമ പഞ്ചായത്ത് അംഗം പ്രസീത ബാബു, റോഡ് വികസന സമിതി കൺവീനർ കെ. ആർ. ബാബു എന്നിവർ പ്രസംഗിച്ചു.