വൈപ്പിൻ: രവിപുരം ചൈതന്യ ഹോസ്പിറ്റലിന്റെയും ചെറായി ബേക്കറി ഈസ്റ്റ് റെസിഡൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന, ഗ്ലൂക്കോമ രോഗ നിർണ്ണയ, തിമിര ശസ്ത്രക്രിയ ക്യാമ്പ് ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ ഒമ്പതിന് രാവിലെ 9.30 ന് പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്യും. ഡോ.ജോൺ ഡേവിസ് അക്കര, അസോസിയേഷൻപ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.കെ.രത്‌നൻ, ഇ.എം. നിഗീഷ് എന്നിവർ സംസാരിക്കും.