ആലങ്ങാട്: കരുമാല്ലൂർ ചെട്ടികാട് മഹിളാ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ വിഖ്യാത രചനയായ ചണ്ഡാലഭിക്ഷുകിയുടെ നൂറാം വാർഷികവും പ്രതിഭാസംഗമവും നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് മഹേശ്വരി മോഹനന്റെ അദ്ധ്യക്ഷയായി. സെക്രട്ടറി പി.എം. ദിപിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ഗോപീകൃഷ്ണൻ, വാർഡ് അംഗങ്ങളായ ശ്രീദേവി സുധി, ജിജി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കവയിത്രി സുജാത സുകുമാരൻ, ഗായിക കൃഷ്ണ പ്രിയ രാജീവ് എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകളും നൽകി.