r-bindhu

നെടുമ്പാശേരി: കർക്കടക മാസത്തിലെ നാലമ്പല തീർത്ഥയാത്രയ്ക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. കൂടൽമാണിക്യം ദേവസ്വം കോൺഫറൻസ് ഹാളിൽ നാലമ്പല ദർശനത്തിന്റെ കോഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, കൂടൽമാണിക്യം ദേവസ്വം പ്രസിഡന്റ് യു.പ്രദീപ് മേനോൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി എന്നിവർ പങ്കെടുത്തു. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോ 16 ഷെഡ്യൂളുകൾ ആരംഭിക്കും. കെ.എസ്.ആർ ടി.സി ബസുകൾ മുഖേനയെത്തുന്ന ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കും.