df

തൃക്കാക്കര: ജില്ലാ പഞ്ചായത്ത് 2021-22 അദ്ധ്യയനവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും അനുമോദിക്കാൻ പ്രതിഭാസംഗമം നടത്തും. ജില്ലാ പഞ്ചായത്തും ലോജിക് സ്‌കൂൾ ഒഫ് മാനേജ്മെന്റും ചേർന്ന് ഇന്ന് രാവിലെ 10.30ന് എറണാകുളം ടൗൺ ഹാളിലാണ് പരിപാടി. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രതിഭാസംഗമത്തിൽ ആദരം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും.