ആലുവ: സാന്ത്വന പരിചരണത്തിൽ ശാസ്ത്രീയ പഠനത്തിന് വഴിയൊരുക്കി എൽ.സി.എഫ് പാലിയേറ്റീവ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കമായി. ലൈഫ് കെയർ ഫൗണ്ടേഷൻ മുഖ്യ ഉപദേഷ്ടാവ് ഡോ.എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

തുടർന്ന് സ്വാന്തന പരിചരണത്തെ കുറിച്ചുള്ള ഏകദിന പഠന പരിശീലനം സിനിമാ താരം റഫീഖ് ചൊക്ലി ഉദ്ഘാടനം ചെയ്തു. ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയർ ഫോർ ആയുഷ് ആൻഡ് ഇൻറഗ്രേറ്റീവ് മെഡിസിന്റെ ദേശീയ വൈസ് പ്രസിഡന്റ് കെ. രാധാകൃഷണ മേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് പുളിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി. രഘുനാഥൻ നായർ, വി.എ. ഉസ്മാൻ, കെ.എം. അബ്ദുൽ സമദ്, ഇബ്രാഹിം കുട്ടി, ബിന്ദു മഹേഷ്, ഫൈസൽ ഖാലിദ്, നുഹ് മാൻ, അബ്ദു സത്താർ, ഷഹബാസ് എന്നിവർ പങ്കെടുത്തു. ഷാജി തോമസ് സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു.