
ആലുവ: കുട്ടമശേരി കളേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ആലുവ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സഫർ അൽത്താഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ വിദ്യാർത്ഥികളെ ആദരിച്ചു. ജാഫർ ഷെരീഫ്, ദിലീപ് കുമാർ, അനീസ് മുഹമ്മദ്, ഇ.എ. മാഹിൻ, മുഹമ്മദ് സഫ്രാൻ എന്നിവർ സംസാരിച്ചു.