sndp

കോതമംഗലം: എസ്.എൻ.ഡി.പി യോഗം വാരപ്പെട്ടി ശാഖയുടെ മുൻകാല ഭാരവാഹികളെ ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു. ദീർഖ കാലം പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച ശശികുഞ്ഞൻ കുടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എ. സോമൻ, ശാഖാ സെക്രട്ടറി രാജേഷ്, കമ്മിറ്റി അംഗങ്ങളായ രാജു പി. വിജയൻ ,ദാസ് മങ്ങാട്ട്, രാജു മായ്ക്കൽ രാജു കിഴക്കേൽ തുടങ്ങിയവർ പങ്കെടുത്തു.