ആലുവ: മുമ്പൊരുകാലത്തും ഇല്ലാത്ത വീറും വാശിയോടെയും ആലുവ നഗരസഭാ 22 -ാം വാർഡ് ഉപതിരഞ്ഞെടുപ്പിന് കേളികൊട്ടുണർന്നു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. എൽ.ഡി.എഫ്, എൻ.ഡി.എ കൺവെൻഷനുകൾ വരും ദിവസങ്ങളിൽ നടക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥി വിദ്യ ബിജുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് പി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ജെബി മേത്തർ എം.പി, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറയ്ക്കൽ പി.കെ. മുകുന്ദൻ, ആർ. ദിനേശ്, ബിജു രാജശേഖരൻ എന്നിവർ സംസാരിച്ചു.
എൻ.ഡി.എ കൺവെൻഷൻ
എൻ.ഡി.എ സ്ഥാനാർത്ഥി പി.ഉമയുടെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മഹിളാ മോർച്ച ദേശീയ സെക്രട്ടറിയും കൊച്ചിൻ കോർപ്പറേഷൻ കൗൺസിലറുമായ പത്മജ എസ്. മേനോൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, സ്ഥാനാർത്ഥി പി. ഉമ, ജില്ലാ നേതാക്കളായ ഭസിത്കുമാർ, ആർ. സജികുമാർ, സേതുരാജ്, പ്രദീപ് പെരുംപടന്ന, അപ്പു മണ്ണാച്ചേരി, എ.സി. സന്തോഷ്, ബേബിനമ്പേലി, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിര ടീച്ചർ, ആർ. സതീഷ് കുമാർ, കെ.ആർ. രാജശേഖരൻ, വിനു മുട്ടം, അനിൽ കിഷോർ, ശ്രീവിദ്യ ബൈജു, ഉണ്ണിമായ, എം.എം. സിത്ഥാർത്ഥൻ, രാധാകൃഷ്ണൻ പാറപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.