പുത്തൻകുരിശ്: പുറ്റുമാനൂർ ഗവ. യു.പി സ്‌കൂളിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിച്ച് എല്ലാ കുട്ടികൾക്കും അടിസ്ഥാനശേഷി ഉറപ്പാക്കുന്ന 'എല്ലാവരും മികവിലേയ്ക്ക് ' പ്രവർത്തനങ്ങൾക്ക് തുടക്കം.
ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് പി.കെ. ആനന്ദകുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പി. അമ്പിളി അദ്ധ്യക്ഷയായി. പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എസ്. മേരി, മാതൃസംഘം അദ്ധ്യക്ഷ സുജ സുരാഗ്, കോലഞ്ചേരി ബി.ആർ.സി സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീലക്ഷ്മി ചന്ദ്രൻ, അരുൺ അശോക് തുടങ്ങിയവർ നേതൃത്വം നൽകി.