df

കൊച്ചി​: കൊച്ചി​മെട്രോ പ്രതിവാര, പ്രതിമാസ പാസുകൾ പുറത്തി​റക്കി​. വീക്ക്‌ലി പാസിന് 700 രൂപയും പ്രതിമാസ പാസിന് 2,500 രൂപയുമാണ് നി​രക്ക്. റീച്ചാർജബി​ൾ കാർഡുകളാണി​വ. വീക്ക്ലി​ പാസ് കൊണ്ട് ഒരാഴ്ച ഏത് സ്റ്റേഷനിൽ നിന്ന് എത്രതവണ വേണമെങ്കിലും യാത്ര ചെയ്യാം. പ്രതിമാസ പാസി​നും ദൂരത്തി​നും യാത്രകളുടെ എണ്ണത്തി​നും പരി​ധി​യി​ല്ല. ഇന്നുമുതൽ എല്ലാ മെട്രോ സ്റ്റേഷനുകളിലും യാത്രാപ്പാസുകൾ ലഭ്യമാകും. ആക്സി​സ് ബാങ്ക് കാർഡ് വഴി​യുള്ള പാസ് കാലാവധി കഴിഞ്ഞാൽ റീചാർജ്ജ് ചെയ്ത് വീണ്ടും ഉപയോഗി​ക്കാം. യാത്രക്കാരുടെ ആവശ്യപ്രകാരമാണ് പുതി​യ പാസുകളെന്ന് കെ.എം.ആർ.എൽ അറി​യി​ച്ചു.