കൊച്ചി : വായനപക്ഷാചരണത്തിന്റെ ഭാഗമായി പാലാരിവട്ടം കുമാരനാശാൻ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കെ.ദാമോദരൻ അനുസ്മരണവും എന്റെ വായനാനുഭവങ്ങളും എന്ന പരിപാടി സംഘടിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ജോർജ് നാനാട്ട് ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം വ്യാപാരഭവൻ ഹാളിൽനടന്ന ചടങ്ങിൽ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ.ഡി.ജി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്കാരിക കേന്ദ്രം സെക്രട്ടറി കെ.ആർ സജി ആമുഖപ്രഭാഷണവും കെ.ദാമോദരൻ അനുസ്മരണവും നടത്തി. സലിം സി.വാസു സ്വാഗതവും സ്റ്റീഫൻ നാനാട്ട് നന്ദിയും പറഞ്ഞു.