
പറവൂർ: പറവൂത്തറ ആശാൻ സ്മാരക വായനശാലയിലെ വനിതാ വേദിയുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് ഷീല തങ്കൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി.വി. ഷൈവിൻ, ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, വായനശാല സെക്രട്ടറി കെ.വി. ജിനൻ, കെ.ജെ. അനുജ എന്നിവർ സംസാരിച്ചു.