മരട്: നഗരസഭ 12-ാം ഡിവിഷനിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടിയവർക്ക് അനുമോദനവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. ആൻ മരിയ, സായൂജ്, സാന്ദ്ര സജീവൻ എന്നിവരെ കെ.ബാബു എം.എൽ.എ ആദരിച്ചു. നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൗൺസിലർ ചന്ദ്രകലാധരൻ അദ്ധ്യക്ഷനായി. കോൺഗ്രസ് മരട് മണ്ഡലം സെക്രട്ടറി എം.രാധാകൃഷ്ണൻ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം ജോർജ്ജ് ആശാരിപറമ്പിൽ, എ.ഡി.എസ് ചെയർപേഴ്സൺ നിമ്മി കലാധരൻ, എൻ.എം.മുരളി എന്നിവർ സംസാരിച്ചു. തുടർന്ന് പച്ചക്കറി വിത്ത് വിതരണവും നടന്നു.